"It is not what you do that matters, but how you do it – with what attitude and aim. The spiritual effect that a seemingly spiritual activity brings, can also be had by the domestic pursuit, provided you preserve a spiritual attitude and dedication."

The Guiding force of Narayanashrama Tapovanam & Center for Inner Resources Development

Swami Bhoomananda Tirtha

swamiji
swamiji-header-mo
Menu
Currency
£

Shopping Cart

0 item(s) - ₹0.00
Your shopping cart is empty!
Welcome visitor you can login or create an account.
Aatmasaayujyam
Aatmasaayujyam
Product / ISBN Code: 978-93-80695-14-3
Availability: In Stock
Price: ₹25.00
Qty:       

An endearing poetic creation explaining how the voyage of Self-seeking becoming fruitful, the Omnipresent Divinity becomes realized.

 

Extracts from the book 'Aatmasaayujyam'

 

അറിവ് താന്‍ ബ്രഹ്മമെന്നും
ഉണര്‍വ് താന്‍ ഈശനെന്നും
ഉറച്ചോതും വേദോക്തികള്‍
സ്മരിയ്ക്ക നിത്യം

പരംപൊരുളായ ബ്രഹ്മം വാസ്തവത്തില്‍ ജ്ഞാനമാണ്, ഒന്നുകൂടി വ്യക്തമാക്കുന്ന പക്ഷം ഉണര്‍വാണ് ഈശ്വരന്‍. വേദങ്ങള്‍ ഇക്കാര്യം വളരെ വ്യക്തമായി വിളിച്ചു പറയുന്നുമുണ്ട്.  വേദങ്ങള്‍ക്കപ്പുറം എന്ത് പ്രാമാണ്യമാണ്‌ ഇതില്‍ ആവശ്യം? അതുകൊണ്ട് ജ്ഞാനവും ഉണര്‍വും ആണ് ബ്രഹ്മം എന്ന അന്തിമസത്യത്തെ മുറുകിപ്പിടിച്ച്, അതിനെത്തന്നെ ഇടവിടാതെ സ്മരിച്ചുകൊണ്ടിരിയ്ക്കയാണ് ജിജ്ഞാസു ശരിയ്ക്കും വേണ്ടത്. (p.2)

***

ചിന്തക-ളാലോചനകള്‍ 
എല്ലാമറ്റു നോക്കവേ താന്‍ 
ഉള്ളുറവിന്‍ മൂലമായ 
ദീപ്തി കാണാകും

അങ്ങനെ തന്നില്‍ത്തന്നെ ഉറച്ചിരുന്നു തിരഞ്ഞുകൊണ്ടേ ഇരിക്കുന്ന മനസ്സ് സ്വയം ശാന്തവും നിശ്ചലവുമായിതീരുന്നത്തോടെ, എല്ലാറ്റിനും മൂലകാരണമായ ആന്തരപ്രകാശം വെളിപ്പെടുന്നതാണ്.  മനസ്സിന്‍റെ ശാന്തതയും നിശ്ചലതയുമാണ് ഈ വെളിപ്പെടലിനു കളം ഒരുക്കുന്നത്. അതിനാകട്ടെ തന്നുള്ളില്‍ തന്നെയുള്ള അന്വേഷണമൊന്നു മാത്രമാണ് സഹായം.  (p.8)

***

തേടലുമോതലും വിട്ടു  
തിരയൂ തന്നുള്ളില്‍ത്തന്നെ
തേടുന്നതിന്നന്ത്യരൂപം
താന്‍ തന്നെയല്ലോ

എന്ത് കര്‍മവും സഫലമാകുമ്പോള്‍ അത് തന്നെത്താനെ പിന്‍വലിഞ്ഞുകൊള്ളും.  കര്‍മ സാഫല്യത്തിന്‍റെ തെളിവ് കര്‍മവിരാമമാണ്.  ഈ സത്യം മനസ്സില്‍ വെച്ചുകൊണ്ട് തേടലും ജ്ഞാനം പറഞ്ഞു നടക്കണമെന്ന വാഞ്ഛയും എല്ലാം പാടേ വിട്ടു, തേടുന്ന താന്‍ തന്നെയാണ് തേടപ്പെടുന്നതിന്‍റെ അന്തിമരൂപമെന്നു ഉറപ്പിക്കുക. അതോടെ മനസ്സ് സംശാന്തമാകും. അങ്ങനെ സംശാന്തവൃത്തനാക്കുന്നതാണ് ആത്മജ്ഞാനസാധനയും ആത്മസിദ്ധിയും. എല്ലാം വിട്ടു, എല്ലാം നിര്‍ത്തി, സ്വച്ഛ സഹജനാവുക. (p.32 & 33)

***

FacebookMySpaceTwitterStumbleuponLinkedin
Pin It

Featured Publications